Tuesday, August 28, 2012

അത്തം പത്തിന് പൊന്നോണം...

ഒരു വര്‍ഷത്തിലെ ആഘോഷങ്ങളെല്ലാം ആഘോഷിക്കുവാന്‍ 365 ദിനങ്ങള്‍ മതിവരാത്ത രാജ്യമായ ഭാരത മഹാ രാജ്യത്തിലെ കിഴക്കേ അറ്റത്തു ഇടതുഭാഗമായി അഥവാ കിഴക്ക്-പടിഞ്ഞാറായി ഒരു യമണ്ടന്‍ വള്ളം നങ്കൂരമിട്ടു നില്കുന്നത് പോലെ കേരം തിങ്ങും കേരള നാട്. മനുഷ്യനുള്ളിടത്തെല്ലാം മലയാളിയുമുന്ടെന്നു തെളിയിച്ചവരുടെ നാട്. മലയാളികളുടെ ആ നാട്ടില്‍ ഇന്ന് ആഘോഷത്തിന്റെ ദിനമാണ്.
പൂവുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തു ഓണത്തപ്പനെ വരവേല്‍ക്കുന്ന, കൈകൊട്ടിക്കളിയും തിരുവാതിരക്കളിയും നിറഞ്ഞാടുന്ന, കുത്തരി കൊണ്ട് ചോറ് വെച്ച് , തൂശനിലയെ മുപ്പതോളം കറികള്‍ കൊണ്ട് നിറച്ചലങ്കരിച്  മൂന്നാലുകൂട്ടം പായസത്തോട് കൂടെ സാധ്യവട്ടമോരുക്കി കാത്തിരിക്കുന്ന, എന്നുമില്ലെങ്കിലും ഇന്നെങ്കിലും കുടുംബസമേധം കൂടാമെന്ന് ആശിക്കുന്ന കേരളീയരുടെ മനോഹാരമായ പാടങ്ങളില്‍ വിളഞ്ഞ നെല്ല് വിളവെടുക്കുന്നത്തിന്റെ ആഘോഷമായ ഓണം.
ലോകത്തെവിടെയാണെങ്കിലും ഓണമെന്നാല്‍ ജാതിമത-ദേശ അതിരുകളില്ലാതെ മലയാളികള്‍ ഒത്തുചെര്ന്നു ആഘോഷിച്ചുല്ലസിക്കുന്ന ഓണം. അത്തം പത്തിന് പൊന്നോണം എന്ന് വിശേഷണം ശരിയായ് ഇണങ്ങും ഈ ദിനത്തിന്. ഈ പൊന്നോണ ദിവസം നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടെ സദ്യയുണ്ട് ആഘോഷിക്കാം.

ലോകത്തുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോനാശംസകള്‍.
I wish the world a happy onam.

No comments:

Post a Comment